Karassery
കാരശ്ശേരിയിൽ പ്രീ പ്രൈമറി കുട്ടികൾക്ക് കഥോത്സവം സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരിയിൽ പ്രീ പ്രൈമറി കുട്ടികൾക്കായി കുന്ദമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാരശ്ശേരി പഞ്ചായത്ത് തല കഥോത്‌സവം കാരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത്ത് ഇ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത പാവനാടക കലാകാരൻ പ്രശാന്ത് കൊടിയത്തൂർ കഥകൾ അവതരിപ്പിച്ചു.
രക്ഷിതാക്കളും കുട്ടികളും കഥയിൽ പങ്കാളികളായി. വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത്, എസ്.എം.സി ചെയർമാൻ അബ്ദുൾ ജബ്ബാർ, ഹെഡ് മാസ്റ്റർ ബോബി ജോസഫ്, മനോജ് കുമാർ, ദിവ്യ, കെ.വി ജെസ്സി മോൾ, ധന്യ എസ്.എസ്, ബിജൂല തുടങ്ങിയവർ കഥകൾ അവതരിപ്പിച്ച് സംസാരിച്ചു.