Thiruvambady

പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു

തിരുവമ്പാടി : ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി പ്രോഗ്രാമിന്റെ ഭാഗമായി കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ” വായന ചങ്ങാത്തം ” പരിപാടി പൊന്നാങ്കയം ശ്രീനാരായണ മിഷൻ (എസ് എൻ എം) എ എൽ പി സ്കൂളിൽ ബി.പി. ഒ കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ബി ആർ സി കോഡിനേറ്റർ മനോജ് കുമാർ, പ്രധാന അധ്യാപകൻ കെ. ജി. ദിലീപ് കുമാർ , റിഞ്ചു മരിയ, ധന്യമോൾ മാത്യു എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ ക്ലസ്റ്റർ തല അധ്യാപക പരിശീലനം സ്കൂളിൽ നടത്തി.

പരിശീലനത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

രക്ഷിതാക്കളുടെയും കുട്ടികളുടെയും സൃഷ്ടിയുടെ അവതരണവും പ്രകാശനവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസുകൾ ആയിരുന്നു നടത്തിയത്.

Related Articles

Leave a Reply

Back to top button