Kodanchery
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി : കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു സ്വാഗതം ആശംസിച്ചു.
സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ കാരയാട് ക്ലാസ് നയിച്ചു. ലഹരി പദാർഥങ്ങളുടെ ദൂഷ്യഫലത്തെക്കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. സ്കൂൾ ലീഡർ സന്മയ ബി എസ് നന്ദി അർപ്പിച്ചു സംസാരിച്ചു







