Mukkam

എസ്.എഫ്.ഐ. പ്രകടനവും പ്രതിഷേധസംഗമവും നടത്തി

മുക്കം : എൻ.ഐ.ടിയിലെ പൂർവവിദ്യാർഥി അഖിൻ എസ്. ദിലീപ് ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ ഭരണകൂട കൊലപാതകത്തിനെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധസംഗമവും നടത്തി. കട്ടാങ്ങലിൽനിന്നാരംഭിച്ച വിദ്യാർഥി പ്രകടനം എൻ.ഐ.ടി. പരിസരത്ത് സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധസംഗമം ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡൻറ് ഒയ്ഷി ഘോഷ് ഉദ്ഘാടനംചെയ്തു.

എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി. താജുദ്ദീൻ അധ്യക്ഷനായി. എസ്.എഫ്.ഐ. സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ ഇ. അഫ്സൽ, കെ.വി. അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. മിഥുൻ, അഭിഷ പ്രഭാകർ, സരോദ് ചങ്ങാടത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button