Koodaranji

പുതു ലഹരിക്ക് ഒരു വോട്ട് പുതുമയുടെ തെളിച്ചവുമായി ഫാത്തിമ ബി എച്ച്എസ്എസ്

കൂടരഞ്ഞി: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റേയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടന്നുവരുന്ന ലഹരി അവബോധ പദ്ധതിയായ പുതു ലഹരിക്ക് ഒരു വോട്ട് പദ്ധതിയുടെ ഭാഗമായി കൂമ്പാറ ഫാത്തിമ ബീ മെമ്മോറിയൽ എച്ച്എസ്എസിൽ ലഹരി വോട്ട് എടുപ്പ് നടന്നു.

ലഹരിയുടെ കടന്നുകയറ്റം ബാധിച്ച സമൂഹത്തിന്റെ ചിന്താധാരകളിൽ സമൂലമായ മാറ്റം വരുത്താനുതകുന്ന വോട്ടിംഗ് പാറ്റേൺ വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

വോട്ടെടുപ്പിനോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ പ്രിൻസിപ്പാൾ അബ്ദുൾ നാസിർ കെ,യോദ്ധാവ് അബ്ദുൽ നാസർ വയനാട് ,റിട്ടേണിംഗ് ഓഫീസർ അഷ്റഫ് കെ കെ നാസർ കെ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button