Mukkam

പരീക്ഷയുടെ പിറ്റേന്ന് കലോത്സവം; പരാതിയുമായി വിദ്യാർഥികൾ

മുക്കം : ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷയുടെ പിറ്റേന്ന് ഉപജില്ലാ കലോത്സവം നടത്തുന്നതിൽ ആശങ്കയുന്നയിച്ച് പ്ലസ്ടു വിദ്യാർഥികളും രക്ഷിതാക്കളും.

നവംബർ ഒന്ന്, രണ്ട് തീയതികളിൽ തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിലാണ് ഈ വർഷത്തെ മുക്കം സബ്ജില്ലാ കലോത്സവം. ഒക്ടോബർ 25 മുതൽ 29 വരെയായിരുന്നു ഇംപ്രൂവ്മെൻറ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, 28-ന് നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ 31-ലേക്ക് മാറ്റി.

ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതുന്ന വിദ്യാർഥികളിൽ ഒട്ടേറെപ്പേർ വിവിധ ഇനങ്ങളിൽ മത്സരിക്കാനും പേരുനൽകിയിരുന്നു. എന്നാൽ, ഒപ്പന, കോൽക്കളി ഉൾപ്പെടെയുള്ള ഗ്രൂപ്പ് ഇനങ്ങളിൽ പരിശീലനത്തിന് സമയംകിട്ടില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.

എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്നരീതിയിൽ കലോത്സവതീയതി പുനർനിശ്ചയിക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.

Related Articles

Leave a Reply

Back to top button