Kerala
തൃശ്ശൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.







