Koodaranji

കൂടരഞ്ഞിയിൽ തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ജനകീയ ഇടപെടലിലൂടെ പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച് തൊഴിൽ സാധ്യതകൾ കൂട്ടി വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ സംവിധാനമായ തൊഴിൽസഭയ്ക്ക് കൂടരത്തിയിൽ തുടക്കമായി. കൂമ്പാറ ജി.ടി എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് തൊഴിൽ സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.

കേരള സർക്കാറിന്റെ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം ഇത്തരത്തിൽ രൂപീകൃതമായ തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. ചടങ്ങിൽ വൈ.പ്രസിഡണ്ട് മേരി തങ്കച്ചൻ, മെമ്പർമാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദുജയൻ, ജോണി വാളിപ്ലാക്കേൽ, സെക്രട്ടറി സുരേഷ് കുമാർ, അസി.സെക്രട്ടറി അജിത്, റിസോഴ്സ് പേഴ്സൻമാരായ അബ്ദുൽ മജീദ്, സോമനാഥൻ മാസ്റ്റർ, കുടുംബശീ പ്രവർത്തകർ, വ്യവസായ വകുപ്പ് ഇന്റേൺ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button