Puthuppady

പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികപൊതുയോഗം നടത്തി

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികപൊതുയോഗം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീബാ സജി അധ്യക്ഷയായി.

സ്ഥിരംസമിതി അധ്യക്ഷരായ ആയിഷാബീവി, എം.കെ. ജാസിൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഒ.എം. റംല, മോളി ആന്റോ, ശ്രീജാ ബിജു, കെ.ജി. ഗീത, നജ്മുന്നിസ ഷെരീഫ്, ഡെന്നി വർഗീസ്, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ഗീതാ ഗോപാലൻ എന്നിവർ സംസാരിച്ചു.

അയൽക്കൂട്ടങ്ങളിലെ മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും ഹോംഷോപ്പ് പദ്ധതിയിൽ കൊടുവള്ളി ബ്ലോക്കിൽ മികച്ചനേട്ടം കൈവരിച്ച ഹോംഷോപ്പ് കോ-ഓർഡിനേറ്ററെയും സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസമത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button