പുതുപ്പാടി പഞ്ചായത്ത് തൊഴിലുറപ്പ് എസ് ടി യു കമ്മിറ്റി രൂപികരിച്ചു

പുതുപ്പാടി പഞ്ചായത്ത് എസ് ടി യു തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു. യോഗം ഉദ്ഘടനം ചെയ്തുകൊണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ കാസിം സംസാരിച്ചു.പദ്ധതി തകർക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.കെ കാസിം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഷാഫി വളഞ്ഞപാറ സ്വാഗതം ആശംസിച്ചു.
എസ് ടി യു മണ്ഡലം പ്രസിഡന്റ് പികെ മജീദ് അധ്യക്ഷത വഹിച്ചു യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ മുഖ്യ അതിഥിയായി.കൊടിവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെപി സുനീർ ആശംസ അറീച്ചു. അബൂബക്കർ മൗലവി, ആയിഷ,ജുമൈലത്ത്,സലീം,അബ്‌ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ മലയിൽ ആമിന നന്ദി അറീച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: പ്രസിഡന്റ് ആയിഷ ബീവി, സെക്രട്ടറി: മലയിൽ ആമിന. ട്രഷറർ: ഷെറീന







