Puthuppady

ഡോക്ടറേറ്റ് നേടിയ ഷൈബൂനാ കബീറിനെ ആദരിച്ചു

പുതുപ്പാടി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മണൽവയൽ സ്വദേശിനി ഷൈബൂന കബീറിനെ പുതുപ്പാടി സി എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ ആദരിച്ചു.
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം  പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ മൊമെന്റോ നൽകി. ഫൗണ്ടേഷൻ പ്രസിഡണ്ട് സി.എ മുഹമ്മദ് അധ്യക്ഷനായി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒതയോത്ത് അഷ്റഫ്, പഞ്ചിളി അബ്ദുള്ള, കെ.ടി ഷമീർ, ടി.ടി അഷ്റഫ്, ഇഖ്ബാൽ തലക്കോട്, കെ.എം ബഷീർ, അലി മണൽവയൽ, ബഷീർ കോളിക്കുഴി, ഫുഹാദ് പനങ്കായി, കുട്ടിഹസൻ ഡാപൊയിൽ, ഷൗക്കത്ത് ബിച്ചി എന്നിവർ പ്രസംഗിച്ചു.
ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് രാജേഷ് മാസ്റ്റർ സ്വാഗതവും, പി. കെ മുഹമ്മദലി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button