Local

മുക്കം ഉപജില്ല കലാമേള; തീയ്യതികളിൽ മാറ്റം; നവംബർ 14 മുതൽ 18 വരെ തിരുവമ്പാടിയിൽ

മുക്കം: വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുക്കം ഉപജില്ല കലാമേളയുടെ തീയതികൾ മാറ്റം വരുത്തി. പുതുക്കിയ തീയതി പ്രകാരം നവംബർ 14 മുതൽ 18 വരെയാണ് തിരുവമ്പാടിയിൽ കലോത്സവം സംഘടിപ്പിക്കുന്നത്.

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുന്നതിനാലും, കലാമേളയുടെ എൻട്രികൾ നടത്തേണ്ട സോഫ്റ്റ് വെയർ പൂർത്തിയാകാത്തതുമാണ് പ്രധാന കാരണങ്ങൾ.

തിരുവമ്പാടിയിലെ വിവിധ സ്കൂളുകൾ, സ്വാഗത സംഘം ചെയർമാൻ, മാനേജ്മെന്റ്, പ്രധാന അധ്യാപകർ – പ്രിൻസിപ്പൽ പ്രതിനിധികൾ, സംഘടന നേതാക്കൾ, വിവിധ കമ്മറ്റികളുടെ ചുമതലക്കാർ എന്നിവർ നടത്തിയ ചർച്ചയിലാണ് തീയ്യതികൾ മാറ്റി നിശ്ചയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

സോഫ്റ്റ് വെയർ തയ്യാറാകുന്നതനുസരിച്ച്, ഓൺലൈൻ എൻട്രി വിവരം വിദ്യാർത്ഥികളെ അറിയിക്കുമെന്നും.

നവംബർ 10 വ്യാഴാഴ്ച തിരുവമ്പാടി യുപി സ്കൂളിൽ വച്ച്, കലാമേള രജിസ്ട്രേഷൻ നടത്തുമെന്നും.

ഓഫ് സ്റ്റേജ് ഇനങ്ങൾ നവംബർ 14 തിങ്കളാഴ്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ നടത്തുമെന്നും.

സ്റ്റേജ് ഇനങ്ങൾ നവംബർ 16, 17, 18 ബുധൻ, വ്യാഴം, വെള്ളി തീയ്യതികളിൽ സേക്രഡ് ഹാർട്ട് (യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി), ഇൻഫന്റ് ജീസസ് എന്നീ സ്കൂളുകളിൽ നടക്കും എന്ന് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Back to top button