Thiruvambady

ജനചേതന; അറീന 2022; നാടക സർഗോത്സവത്തിന്റെ പ്രചാരണാർഥം തിരുവമ്പാടിയിൽ നാടകവരയും നാടകപ്പാട്ടും സംഘടിപ്പിച്ചു

തിരുവമ്പാടി: ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 28, 29, 30 തീയതികളിൽ തിരുവമ്പാടി എംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന അറീന 2022 നാടക സർഗോത്സവത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച നാടകവരയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ നാടകഗാനങ്ങളും മലയോരത്തിന് പുത്തൻ അനുഭവമായി.

ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ചിത്രകാരമാരായ സിഗ്നി ദേവരാജൻ, കെ. ആർ ബാബു, ഷാഹിന. എം എസ് അജിത്ത്, ഇ അശോകൻ, പൗലോസ് തൂലിക തുടങ്ങിയവർ ക്യാൻവാസുകളിൽ ചിത്രങ്ങൾ വരച്ചു.

നാടകവരയുടെ പശ്ചാത്തലത്തിൽ ജനചേതനയുടെ ഗായകരായ പൗലോസ്, കെ ഡി തോമസ്, ശശി പയ്യോളി എന്നിവർ കെപിഎസി നാടക ഗാനങ്ങൾ ആലപിച്ചു. സ്വാഗത സംഘം ചെയർമാൻ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. ആർ പ്രേമരാജൻ, കെ കെ ദിവാകരൻ, പി ടി അഗസ്റ്റിൻ, കെ ഡി തോമസ് എന്നിവർ സംസാരിച്ചു. കൺവീനർ ഡോ. ജെയിംസ് പോൾ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button