Kodanchery
മൈക്കാവ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്യാമ്പയ്ൻ സംഘടിപ്പിച്ചു

കോടഞ്ചേരി : മൈക്കാവ് ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
സ്റ്റേറ്റ് ലൈബ്രറി കൗൺസിലും വിമുക്തി മിഷനുമായി ചേർന്ന് ലഹരി വിരുദ്ധ ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് അഖിൽ ജോസ് ആധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി എസ്.ഐ അഭിലാഷ് സി.കെ ഉദ്ഘാടനം ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് കെ. ബോധവൽക്കരണ സെമിനാർ നയിച്ചു. ക്യാമ്പയ്ന്റെ ഭാഗമായി നടന്ന റാലി ലൈബ്രറി താലൂക്ക് സെകട്ടറി കെ കെ പ്രദീപൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി സി. ആൻഡ്രൂസ്, ഗ്രന്ഥശാല സെക്രട്ടറി ലൈജു തോമസ്, സി.ജെ.പൗലോസ്, ഷാജു പെരുംചിറ, ജോബി പി എം എന്നിവർ സംസാരിച്ചു.







