Kodanchery

മഹിള കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നടത്തി

കോടഞ്ചേരി: മഹിള കോൺഗ്രസ്സ് കോടഞ്ചേരി മണ്ഡലം കൺവെൻഷനും പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനരോഹണ ചടങ്ങും നടത്തി. മഹിള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ലിസ്സി കാര്യാപ്ര അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി യോഗം ഉത്ഘാടനം ചെയ്തു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സണ്ണി കാപ്പാട്ടുമല മുഖ്യാ പ്രഭാഷണം നടത്തി. പുതിയ മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട റെജിതമ്പി ഒലിപ്രക്കാട്ടിന് നിലവിലെ പ്രസിഡൻ്റ് ചിന്ന അശോകൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് ലിസ്സി കാര്യപ്ര എന്നിവർ ചേർന്ന് അധികാരം കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസ്സി ചാക്കോ ബ്ലോക്ക് മെമ്പർ മാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, ഐ.എൻ.റ്റി യു.സി നിയോജക മണ്ഡലം പ്രസിഡൻ്റ് ടോമി ഇല്ലിമൂട്ടിൽ, കെഎം പൗലോസ്, വിൻസെൻ്റ് വടക്കേമുറി, മെമ്പർ മാരായ വാസുദേവൻ മാസ്റ്റർ, സൂസൻ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ, സിസിലി കോട്ടുപ്പള്ളിൽ എന്നിവരും ജോബി ഇലന്തൂർ, കാഞ്ചന ഷാജി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button