Kodanchery
സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കോടഞ്ചേരി: സി ഐ ടി യു സംസ്ഥാന സമ്മേളനം ഡിസം: 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ജോസ് വർഗ്ഗീസ് സ്മാരകത്തിൽ വെച്ച് സി ഐ ടി യു തിരുവമ്പാടി ഏരിയാ പ്രിസിഡണ്ട് കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു.
കെ എം വിലാസിനി അത്യക്ഷത വഹിച്ചു. ഷിജി ആന്റണി, ഇ.ജി വില്യംസ്, പിജി സാബു , ബിന്ദു ജോർജ് ,ശരത്ത് സി എസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കോഡിനേഷൻ കൺവീനർ എ.എസ്. രാജു സ്വാഗതം പറഞ്ഞു.
സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി എ.എസ് രാജു കൺവീനറും , പി.ജി സാബു ചെയർമാനും , കെ എം വിലാസിനി ഖജാൻജിയുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു







