Thiruvambady
കിഫയുടെ ‘ആർക്കൊപ്പം ’26’ പരിപാടി ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: ‘കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ’ എന്ന മുദ്രാവാക്യവുമായി കിഫയുടെ നേതൃത്വത്തിൽ ‘ആർക്കൊപ്പം ’26’ പരിപാടി ഇന്ന് (ഫെബ്രുവരി 7 ശനിയാഴ്ച) തിരുവമ്പാടിയിൽ നടക്കും.
പരിപാടിയുടെ ഭാഗമായി ഈ തെരഞ്ഞെടുപ്പിൽ കർഷകപക്ഷത്ത് നിന്ന് കിഫ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന കർഷക മാനിഫെസ്റ്റോ ഇന്ന് പൊതുസമൂഹത്തിന്റെ മുൻപിൽ പ്രകാശനം ചെയ്യുകയും ചർച്ചയ്ക്കായി സമർപ്പിക്കുകയും ചെയ്യും.
വൈകിട്ട് നാലുമണിക്ക് തിരുവമ്പാടി കത്തീഡ്രൽ പള്ളിയുടെ മുൻവശത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ കിഫയുടെ കർഷക മാനിഫെസ്റ്റോ പ്രകാശനം ചെയ്യും.







