Kodiyathur

ലഹരിക്കെതിരെ കൈപ്പട ചാർത്തി എസ്.കെ.യു.പി കൂട്ടുകാർ.

കൊടിയത്തൂർ : നോ ടു ഡ്രഗ് ബോധവത്കരണ ക്യാമ്പയിൻ പരിപാടി ലഹരിക്കെതിരെ കുട്ടികൾ തിർത്ത ചങ്ങല പാശ്ചാതലത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത് മെമ്പർ ഫസലുറഹ്മാൻ പ്രതലത്തിൽ വിസമ്മതത്തിന്റെ കൈപ്പട ചാർത്തി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈൻ, വൈസ് പ്രസിഡന്റ് കെ.എം അബ്ദുൽ ഹമീദ്, പ്രധാനാധ്യാപിക എ.കെ ഖദീജ, മമ്മദ് കുട്ടി മാസ്റ്റർ സംസാരിച്ചു. പി.സി മുജീബ് റഹ്മാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മനുഷ്യത്വത്തിന്റെ ശത്രുവായ ലഹരി ദുർഭൂതരൂപത്തിന്റെ പ്രതീതാത്മക കോലം കത്തിച്ചു. മുഴുവൻ കുട്ടികളും മനുഷ്യനെ ഇല്ലാതാക്കുന്ന ലഹരിക്കെതിരെ വിസമ്മതത്തിന്റെ കൈയ്യൊപ്പു ചാർത്തി. പി മുഹമ്മദ്, മജീദ് പൂത്തൊടി, ശാമിൽ റബാഹ്, തസ്നീം മുഹമ്മദ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button