കോടഞ്ചേരി : കോടഞ്ചേരി ഇടവക മുൻ വികാരിയും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. ജോൺ പന്നിയമാക്കൽ അന്തരിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഇടവക മുൻ വികാരിയും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. ജോൺ പന്നിയമാക്കൽ (91) അന്തരിച്ചു.
കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ (03-11-2022-വ്യാഴം) ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് (04-11-2022-വെള്ളി) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് മാതൃ ഇടവകയായ ചെമ്പന്തൊട്ടി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമ്മികത്വത്തിൽ.
1931 ജൂലൈ 20 ന് ചങ്ങനാശ്ശേരി അതിരൂപതയിലെ പൊൻകുന്നം ഇടവകയിൽ പന്നിയമാക്കൽ ജോസഫ് റോസാ ദമ്പതികളുടെ 8 മക്കളിൽ ഒന്നാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം വാഴൂർ എൽ.പി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കരിക്കാട്ടൂരും പൂർത്തിയാക്കി. തുടർന്ന് സെമിനാരി പഠനം പൂർത്തിയാക്കിയ ശേഷം 1962 മാർച്ച് 14 ന് മംഗലപ്പുഴ സെമിനാരിയിൽ വച്ച് തലശ്ശേരി അതിരൂപതാ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
കണിച്ചാർ, അടക്കാത്തോട്, കുന്നോത്ത്, കോടഞ്ചേരി, തേക്കുംകുറ്റി, കച്ചേരിക്കടവ്, വിലങ്ങാട്, കരിക്കോട്ടക്കരി, ഭീമനടി, നെല്ലിക്കുറ്റി, പുളിങ്ങോം, നെല്ലിക്കാംപൊയിൽ, റയറോം, മണ്ടളം എന്നിവിടങ്ങളിൽ വികാരിയായി ശുശ്രൂഷ ചെയ്തു.
2011 മുതൽ കരുവഞ്ചാൽ
ശാന്തിഭവൻ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഹോദരങ്ങൾ: സി. മേരി ക്ലോദ് (സെന്റ്. ആൻസ് കോൺവെന്റ് നീലശ്വരം), പരേതരായ ജോസഫ്, വർഗ്ഗീസ്, അബ്രാഹം, തോമസ്, ജേക്കബ്, സി. മാർഗരറ്റ് മേരി എസ്.എച്ച്.







