Thiruvambady

ജോൺ ചാക്കോ കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്

തിരുവമ്പാടി (കോഴിക്കോട്): കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റായി ജോൺ ചാക്കോ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

അവിഭക്ത കേരളാ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ജോൺ ചാക്കോ.

മാത്യു കുന്നുംപുറം, കെ വി ജോസ് എന്നിവരാണ് മണ്ഡലം വൈസ് പ്രസിഡന്റുമാർ.

വിൻസന്റ് അടയ്ക്കാപ്പാറ (ജനറൽ സെക്രട്ടി), പി ജെ ജോസുകുട്ടി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

എ വി തോമസ് മാസ്റ്റർ, ഷിനോയ് അടയ്ക്കാപ്പാറ, ജോസ് പി തേനേത്ത്, ബേബി കാരക്കാട്ട്, റെജി സാജു പൊട്ടനാനി എന്നിവരെ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

സ്ഥാനമൊഴിഞ്ഞ മണ്ഡലം പ്രസിഡന്റ് ബേബി കാരക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ ജോണി പ്ലാക്കാട്ട് വരണാധികാരി ആയിരുന്നു.

19 അംഗങ്ങളടങ്ങിയ മണ്ഡലം എക്സിക്യൂട്ടീവും 41 അംഗ മണ്ഡലം കമ്മിറ്റിയും രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button