Kodiyathur

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബണ്ണി യൂണിറ്റിന് തുടക്കമായി

കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബണ്ണി യുണിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷം ലൂലത്ത് ഉദ്ഘാടനം ചെയ്തു. മുക്കം ഉപജില്ലയിലെ ആദ്യ ബണ്ണി യുണിറ്റാണ് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ തല ശിശു ദിനാഘോഷവും ഇതോടൊപ്പം നടന്നു.അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് അഡ്വ ഉമ്മർ പുതിയൊട്ടിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ടീ കെ അബൂബക്കർ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മീഷണർ കെ രാധ, ഉപജില്ലാ സെക്രട്ടറി പി.എം അബ്ദുൽ നാസ്സർ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എൻ സന്ധ്യ, എം.കെ ഷക്കീല, കെ സാറ, നജീബ് ആലുക്കൽ, ഐ അനിൽ കുമാർ, ഫൈസൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു.
കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബണ്ണി യുണിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി .ഷം ലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Back to top button