Thiruvambady

മുക്കം ഉപജില്ലാ കലോത്സവം: തിരുവമ്പാടി, മണാശേരി, കൊടിയത്തൂർ പി.ടി.എം, ചേന്നമംഗല്ലൂർ സ്ക്കൂളുകൾ ഓവറോൾ ചാമ്പ്യൻമാർ

തിരുവമ്പാടി: നാല് ദിവസങ്ങളിലായി തിരുവമ്പാടിയിൽ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 65 പോയിൻ്റുമായി തിരുവമ്പാടി
ഇൻഫൻ്റ്  ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളും യു പി വിഭാഗത്തിൽ  80 പോ യിൻ്റുകൾ പങ്കിട്ട്  മണാശേരി ഗവ. യു പി, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി , ഇൻഫൻ്റ്  ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും  ഹൈസ്ക്കൂൾ വിഭാഗത്തിൽ 236 പോയിൻ്റുമയി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്ക്കൂളും ഹയർ സെക്കൻഡറിയിൽ 219 പോയൻ്റോടെ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും ഓവറോൾ ചാമ്പ്യൻമാരായി.
എൽ.പി യിൽ 63 പോയിൻ്റുകൾ വീതം നേടി  തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി, മണാശേരി ഗവ. യു.പി സ്ക്കൂളുകളും  യു.പി വിഭാഗത്തിൽ 76 പോയിൻ്റോടെ കൊടിയത്തൂർ ജി.എം.യു.പി സ്ക്കൂളും ഹൈസ്ക്കൂൾ വിഭാ ഗത്തിൽ 221 പോയിൻ്റുമായി തിരുവ മ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്ക ൻഡറി സ്ക്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 215 പോയിൻ്റു മായി  നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്ക്കുളും രണ്ടാം സ്ഥാനക്കാ രായി.
സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ മുത്താലം വിവേകാനന്ദ വിദ്യാനികേതനും  ഹൈസ്ക്കൂൾ വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും കിരീടം ചൂടി. യു.പിയിൽ ചേന്നമംഗല്ലൂർ ജി.എം.എൽ.പി സ്ക്കൂളും ഹൈസ്കൂൾ വിഭാഗത്തി ൽ  കൊടിയത്തൂർ പി.ടി.എം ഹൈസ്ക്കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അറബിക് സാഹിത്യോത്സവത്തിൽ    എൽ.പി വിഭാഗത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്ക്കൂളും യു പി വിഭാഗത്തിൽ  പന്നിക്കോട് എ.യു.പി സ്ക്കുളും ഹൈസ്ക്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹൈസ്ക്കൂളും ചാമ്പ്യൻമാരായി. ചേന്നമംഗല്ലൂർ ജി എം യു പി, കൊടിയത്തൂർ എസ്.കെ.യു.പി, ചേന്നമംഗല്ലൂർ എച്ച്.എസ്  സ്ക്കൂളുകൾ യഥാക്രമം രണ്ടാം സ്ഥാനം നേടി.
സമാപന സമ്മേളനം ലിൻ്റോ ജോ സഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ്പ് മാർ റെമിജിയോ സ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല, പഞ്ചായത്ത് പ്രസിഡൻ്റുമാരായ മേഴ്സി പുളിക്കാട്ട് (തിരുവമ്പാടി), ആദർശ് ജോസഫ് (കൂടരഞ്ഞി), വി.പി സ്മിത  (കാരശേരി), ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസർ പി ഓങ്കാരനാഥൻ,
ജനപ്രതിനിധികൾ അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
പാചകം അടക്കം വിവിധ തലങ്ങളിൽ പ്രവർത്തിച്ച ഏഴു പേരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ അഗസ്റ്റിൻ മoത്തിപറമ്പിൽ സ്വാഗത  വും അബ്ദുൾ റഷീദ് അൽ ഖാസിമി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button