Kodanchery
പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് തകരാർ ; നിക്ഷേപകർ ധർണ്ണ നടത്തി

കോടഞ്ചേരി: കോടഞ്ചേരി പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് സംവിധാനം രണ്ട് മാസക്കാലമായി തകരാറിൽ ആയിട്ട്. ഇതുമൂലം നൂറുകണക്കിന് നിക്ഷേപകരാണ് കുടുക്കിൽ ആയിരിക്കുന്നത്.
എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഏജന്റ്മാരും നിക്ഷേപകരും പോസ്റ്റ്ഓഫീസിനു മുന്നിൽ ധർണ നടത്തി.ധർണ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി, ആനി ജോൺ, മോളി ജോർജ്, മേരി തോമസ്, റീന സാമുവൽ, മേരി കെ ജെ എന്നിവർ പ്രസംഗിച്ചു.







