Kodanchery

കാട്ടുപന്നിയുടെ ആക്രമണം ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്ക്

കോടഞ്ചേരി: കാട്ടുപന്നിയുടെ ആക്രമത്തിൽ പരുക്കേറ്റ ടാപ്പിങ് തൊഴിലാളി തെയ്യപ്പാറ പൊക്കത്തിൽ പി.ആർ.സുഭാഷിനെ (41) താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരൂട് റബ്ബർ തോട്ടത്തിൽ റബ്ബർ ടാപ്പിങ് ചെയ്യുമ്പോളാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് കാട്ടുപന്നിയുടെ ആക്രമണത്തിൽ സുഭാഷിന്റെ വലത്തേ കാലിനാണ് പരുക്ക്.

കോടഞ്ചേരി പഞ്ചായത്തിലെ കൃഷിയിടങ്ങളിലും റബ്ബർ തോട്ടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. റബ്ബറിന് വില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരും പഞ്ചായത്തും കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button