India

രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം

രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. 25 ലക്ഷത്തിൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് എട്ട് ദിവസം മാത്രമാണ്. ആകെ മരണങ്ങൾ 56,000 പിന്നിട്ടു.

രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 206-ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നത്. 20ൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് 16 ദിവസം മാത്രമാണ്. കൊവിഡ് കേസു29 ലക്ഷം കടന്നത് വെള്ളിയാഴ്ച. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 139,117 രോഗികൾ. ആകെ പോസിറ്റീവ് കേസുകൾ 3,044,940 ആയി. ആകെ മരണം 56,706.

മഹാരാഷ്ട്രയിൽ ദിനംപ്രതി 14,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം. രോഗവ്യാപനം രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ആന്ധ്ര, കർണാടക, തമിഴ്‌നാട്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ സംസ്ഥാനങ്ങളിലും രോഗവ്യാപനം തീവ്രമാണ്.

അതേസമയം, രോഗമുക്തി നിരക്ക് 74.89 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 57,989 പേർ രോഗമുക്തരായി. മരണനിരക്ക് 1.86 ശതമാനമായി കുറഞ്ഞത് ആശ്വാസമായി തുടരുന്നു. ഇന്നലെ 8,01,147 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button