Puthuppady

എന്‍ എസ് എസ് ക്യാമ്പ് ‘അതിജീവനം 2021’ സമാപിച്ചു

പുതുപ്പാടി:  ജി എച്ച് എസ് എസ് പുതുപ്പാടി നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റ സപ്തദിന ക്യാമ്പ് (അതിജീവനം 2021 ) സമാപിച്ചു.

ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ നടത്തപ്പെട്ട ക്യാമ്പ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ വൈവിധ്യമാര്‍ന്ന പരിപാടികളായ ‘ഉദ്‌ബോധ്’ എന്ന പേരില്‍ വയോജനങ്ങള്‍ നേരിടുന്ന മാനസിക ശാരീരിക വെല്ലുവിളികള്‍ ‘ഇടം’ എന്ന പേരില്‍ ക്യാമ്പില്‍ തനതിടം തയ്യാറാക്കല്‍, ഹരിതം, സത്യമേവ ജയതേ, മോട്ടിവേഷന്‍, ലീഡര്‍ഷിപ്പ്, ഗാന്ധിസ്മൃതി തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അതിജീവനം 2021ല്‍ സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുജീബ് എ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷബീവി മുഖ്യഥിതിയായിരുന്നു. പ്രോഗ്രാം ഓഫിസര്‍ മനോജ് സ്‌ക്കറിയ സ്വാഗതം പറഞ്ഞു.

ഹെഡ് മാസ്റ്റര്‍ ശ്യാം കുമാര്‍, സ്റ്റാഫ് സെക്രട്ടറി ആര്‍ കെ ഷാഫി, ശ്രീജ കെ, രൂപേഷ് ആര്‍, ശിമ്മി ടീച്ചര്‍, ലീഡര്‍മാരായ ശ്യാം വിഷ്ണു, അലീന ജോസ് എന്നിവര്‍ സംസാരിക്കുകയും ഹുസ്‌ന നുബിന്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button