Mukkam

ജെ.സി.ഐയുടെ 2022ലെ “സല്യൂട്ട് ദ ടീച്ചർ” അവാർഡിന് കൊടിയത്തൂർ സ്വദേശി കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റർ അർഹനായി

മുക്കം: ജെ.സി.ഐയുടെ 2022ലെ “സല്യൂട്ട് ദ ടീച്ചർ” അവാർഡിന് കൊടിയത്തൂർ സ്വദേശി കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്റർ അർഹനായി. കണ്ണഞ്ചേരി മൊയ്‌തീൻ മുസ്‌ലിയാരുടെയും, സഫിയയുടേയും പുത്രനായ അദ്ദേഹം കിഴുപറമ്പ് ഗവണ്മെന്റ് സ്കൂൾ പ്രഥമദ്ധ്യാപകനാണ്.
34വർഷത്തെ സേവനത്തിനു ശേഷം അടുത്ത ജൂണിൽ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ദേഹം കഴിഞ്ഞ വർഷത്തെ എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ അവാർഡ്, മലബാർ സൗഹൃദ വേദി അവാർഡ്, മികച്ച പി.ടി.എക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള അദ്ദേഹം കൃഷിയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button