Kerala

മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞു; രണ്ട് മരണം, രണ്ട് പേരുടെ നില അതീവഗുരുതരം

മൂന്നാര്‍: മൂന്നാര്‍ പോതമേട്ടില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടം. ആതിരപ്പള്ളി സ്വദേശി രാജേഷ്(30), നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ എന്നിവരാണ് മരണപ്പെട്ടത്. കല്ലാര്‍ ടണലിലെ തൊഴിലാളികളാണ് ഇവര്‍.

രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകളാണ് ഹെഡ്‌ലൈറ്റ് വെട്ടം കണ്ട് കൊക്കയിലേക്ക് മറിഞ്ഞ വാഹനം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞത് കണ്ടത്. ഗുരുതരമായ പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരാണ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button