Kerala
എസ്എപി ക്യാമ്പിൽ നിന്നും തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: ടോമിൻ ജെ തച്ചങ്കരി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളെ തള്ളി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി. എസ്എപി ക്യാംപിൽ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അ്ദദേഹം പറഞ്ഞു. 647 തോക്കുകളും ക്യാംപിലുണ്ടെന്ന് തച്ചങ്കരി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. സീരിയൽ നമ്പർ അനുസരിച്ചായിരുന്നു പരിശോധന നടത്തിയത്.
പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളിൽ 25 റൈഫിളുകൾ നഷ്ടമായെന്നായിരുന്നു സിഎജി കണ്ടെത്തൽ. വെടിയുണ്ടകൾ നഷ്ടമായെന്നും റിപ്പോർട്ടിലുണ്ട്.






