Kerala

രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം; ദുരൂഹത

കണ്ണൂര്‍: അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃദേഹം കടലിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള കടലോരത്ത് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ തനിക്കൊപ്പം കിടന്നുറങ്ങിയ മകനെ രാവിലെ കാണാതായതോടെ പ്രണവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറേ തെരഞ്ഞങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് പരാതിയില്‍ പ്രണവ് പറയുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.

Related Articles

Leave a Reply

Back to top button