Kodiyathur
പാഠ്യ പദ്ധതി പരിഷ്കരണം; സായാഹ്ന പ്രതിഷേധ സംഗമം നടത്തി

ചെറുവാടി: പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഒളിയജണ്ടകൾക്കെതിരെ സമസ്ത കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെറുവാടി റൈഞ്ച് മാനേജ്മെന്റും റൈഞ്ച് കമ്മിറ്റിയും സംയുക്തമായി സായാഹ്ന പ്രതിഷേധ സംഗമം നടത്തി.
ധർണ സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ പി അഷ്റഫ് കുറ്റിക്കടവ് മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രസിഡന്റ് കെ വി അബദുറഹിമാൻ അധ്യക്ഷത വഹിച്ചു.







