Thiruvambady

ഗതാഗത കുരുക്കഴിയാതെ തിരുവമ്പാടി ടൌൺ

തിരുവമ്പാടി: വൺ സൈഡ് ട്രാഫിക് സംവിധാനം അടക്കമുള്ള ട്രാഫിക് പരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഗതാഗത കുരുക്കിൽ വലഞ്ഞ് തിരുവമ്പാടി ടൌൺ. ടൗണിലെ വാഹന ഗതാഗതവും കാൽനടയും സുഗമമാക്കുന്നതിനായി ഏർപ്പെടുത്തിയ വൺ സൈഡ് പാർക്കിങ് സംവിധാനം പലപ്പോഴും വിപരീത ഫലം നൽകുന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്.

റോഡരികിൽ പാർക്കുചെയ്ത വാഹനങ്ങൾക്കിപ്പുറം റോഡിന്റെ മധ്യഭാഗത്ത് വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണിപ്പോൾ. തിരുവമ്പാടിയിൽ ഗതാഗതം അനിയന്ത്രിതമാകുന്ന സമയങ്ങളിൽപോലും കാണപ്പെടുന്ന ഇത്തരം അശാസ്ത്രീയ പാർക്കിങ് രീതി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഇത്തരം അശാസ്ത്രീയ പാർക്കിങ് സംവിധാനങ്ങൾ നിയന്ത്രിക്കാൻ തിരുവമ്പാടി പോലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ശ്രമം വിഫലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് വികസനത്തിന്റെ ഭാഗമായി നവീകരണം ആരംഭിച്ച ടൗണിലെ ഓവുചാലുകളുടെ പ്രവർത്തി പൂർത്തിയാക്കാത്തതാണ് കാൽനട യാത്രയെ ദുഷ്കരമാക്കുന്ന മറ്റൊരു ഘടകം. ഇത്തരം നിർമ്മാണ പ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നുള്ള പൊതുജന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Back to top button