Mukkam

മുക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: വർധിച്ചുവരുന്ന അപകടങ്ങൾക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ മുക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നൽകി.

മണാശ്ശേരി എം.എ.എം.ഒ. കോളേജിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.നിനകുമാർ അധ്യക്ഷത വഹിച്ചു.

മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പ്രിൻസിപ്പൽ ഫാ.ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.പി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി കെ.കെ.അരുണ, ജില്ലാ ചെയർമാൻ കെ.പി. അനിൽകുമാർ, കെ.നന്ദകുമാർ, സിബി ജേക്കബ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുഹമ്മദ് അനീസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എ.എം.വി.ഐ സന്തോഷ് കുമാറിനെ റോട്ടറി ക്ലബ്ബ് ആദരിച്ചു.

Related Articles

Leave a Reply

Back to top button