Puthuppady
പുതുപ്പാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു

പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു. പള്ളിക്കുന്നുമ്മല്‍ ബൈജു(45)വാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ബൈജുവിനെ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാറിടിച്ച് കാല്‍നട യാത്രക്കാരനായ വെസ്റ്റ് പുതുപ്പാടി സ്വദേശി മരണപ്പെട്ട സ്ഥലത്തു നിന്ന് ഏറെ ദൂരമല്ലാത്ത സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. വാഹന ബാഹുല്ല്യവും അമിത വേഗതയും കാല്‍നട യാത്രക്കാര്‍ക്ക് അപകടക്കെണിയാവുകയാണെന്ന് നാട്ടുകാർ പറയുന്നു.







