Kodiyathur

കൊടിയത്തൂർ പി.ടി.എം എച്ച്.എസ്.എസിൽ സൗഹൃദ ക്ലബ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കന്ററി സ്കൂളിൽ സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളുടെ മാനസിക, സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളിൽ സ്ഥിരമായി പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവർത്തനമാരംഭിച്ചത്.

ക്ലബ് ഉദ്ഘാടനം പ്രിൻസിപ്പാൾ എം.എസ് ബിജു നിർവഹിച്ചു. സൗഹൃദ ക്ലബ് കോഡിനേറ്റർ പി.സി ജിംഷിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിന്ദു, കെ.സി ലുക്ക്മാൻ, സഹർബാൻ കോട്ട, സി.പി സഹീർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button