Koodaranji

കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

കൂടരഞ്ഞി: ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അനാച്ഛാദനം ചെയ്തു. 1977 ബാച്ചുകാരായ പൂർവ്വ വിദ്യാത്ഥികളാണ് പ്രതിമ സംഭാവന ചെയ്തത്.

സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, പി.ടി.എ പ്രസിഡണ്ട് ജോസ് തോമസ് ഞാവള്ളിൽ, ബാജി ജോസഫ്, റോയി അഗസ്റ്റിൽ, മുൻ ഹെഡ് മാസ്റ്റർ ബാബു ആഗസ്റ്റിൻ, ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കോഴിക്കോട് ഐ.ഐ.എം പ്രൊഫസർ എം.പി സെബാസ്റ്റ്യൻ, ഐൻസ്റ്റിന്റെ സംഭാവനകളെ പറ്റിയുള്ള സെമിനാർ നടത്തി. പ്രതിമ നിർമ്മിച്ച ശില്പി തൂലിക പൌലോസിനെ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ ആദരിച്ചു.

Related Articles

Leave a Reply

Back to top button