Mukkam

കേരള സംസ്ഥാന സർക്കാർ തൊഴിലാളി വിരുദ്ധർ; എസ്.ടി.യു

മുക്കം: തൊഴിലാളി വർഗ്ഗത്തിന്റെ കുത്തക അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്ത് തൊഴിലാളികൾ നേരിടുന്നത് കടുത്ത അവഗണനയാണെന്ന്
പൂളപ്പൊയിൽ കാതിയോട് മേഖല വയറിങ് ആൻഡ് പ്ലംബിംഗ് തൊഴിലാളി യൂണിയൻ (എസ്.ടി.യു) കൺവെൻഷൻ അഭിപ്രായപ്പെട്ടു.

വാർഡ് ലീഗ് പ്രസിഡണ്ട് കെ ഹുസൈൻ അധ്യക്ഷത വഹിച്ച കൺവെൻഷൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. മുക്കം മുൻസിപ്പൽ സെക്രട്ടറി മുസ്തഫ പൂലേരി, മുനീർ മുത്താലം, റാഫി തൂങ്ങാംപുറം, ഷമീർ മുണ്ടുപാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button