Puthuppady
ഈങ്ങാപ്പുഴയിൽ വനിത ഓട്ടോ ഡ്രൈവർ ശ്രീലതയെ ആദരിച്ചു

പുതുപ്പാടി: അമൃത ടിവിയിലെ റെഡ് കാർപറ്റ്, സീ കേരള ചാനലിലെ ബസാക്ക ഫാമിലി ഫെസ്റ്റിവൽ എന്നീ പരിപാടികളിൽ പങ്കെടുത്ത ഈങ്ങാപ്പുഴയിലെ വനിതാ ഓട്ടോ ഡ്രൈവർ കുപ്പായക്കോട് സ്വദേശി ശ്രീലതയെ ഉപഹാരം നൽകി ആദരിച്ചു.
അഖില കേരള പട്ടികജാതി പട്ടികവർഗ സമാജം പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കൃഷ്ണൻ തരിശിയിൽ ശ്രീലതക്ക് ഉപഹാരം നൽകി. ടി.പി ഗോപാലൻ ആദരവ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പി.എം രാജൻ, പി.യു വേലായുധൻ, പി.കെ ശിവൻ, കുമാരൻ ചെറുകര, രാമൻ കാപ്പുമ്മൽ, പൂജ രാജേഷ്, സവിത രജീഷ്, ഷിംന ലിജീഷ് കുമാർ, കെ വാസു തുടങ്ങിയവർ സംസാരിച്ചു.







