Puthuppady
താമരശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

അടിവാരം: തലശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപം രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബട്ടര്‍ഫ്ളൈ ബസ്സില്‍ ചുരമിറങ്ങുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ അല്പ സമയം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.







