Mukkam

മുക്കം സബ് ട്രഷറി ഓഫീസർക്ക് സ്വീകരണം നൽകി

മുക്കം: മുക്കം മൈത്രി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ മുക്കം സബ് ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറത്തിന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുക്കം ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉപഹാരം സമ്മാനിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എം ജമീല യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി അസൈൻ, ബ്ലോക്ക് സെക്രട്ടറി വി വീരാൻകുട്ടി, എം രാഘവൻ, എം.കെ ബാലകൃഷ്ണൻ, കെ.സി കോയക്കുട്ടി, ബാലകൃഷ്ണൻ മുത്തേരി, ട്രഷറി ഉദ്യോഗസ്ഥൻ കെ.ടി ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button