Kodanchery

കോടഞ്ചേരിയിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിൽ ഊർജ്ജ സംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ്സെന്റർ കേരളയുടെ സഹായത്തോടെ മലബാർ ആക്ഷൻ സൊസൈറ്റി ഫോർ സോഷ്യൽ സർവീസ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യതയെകുറിച്ചും സെമിനാറിൽ പ്രതിപാദിച്ചു. റോസിലി മാത്യു വിഷയാവതരണം നടത്തി. റിസോഴ്സ് പേഴ്സൺ ജോസ് കുറൂർ ക്ലാസ് നയിച്ചു. സെക്രട്ടറി ലിസി റെജി, യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട്, സി.ഒ ജെസ്സി രാജു, പൗളി തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button