Mukkam

ഇടതു നയങ്ങൾ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ തകർക്കും: കെ.എസ്.ടി.യു മുക്കം ഉപജില്ല

മുക്കം: ഇടതു സർക്കാറിന്റെ നയങ്ങൾ കേരളം നേടിയെടുത്ത വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളെ തകർക്കുമെന്നും ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റി വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ‘പൊതു വിദ്യാഭ്യാസത്തെ തകർക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി നടന്ന ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് കെ.പി ജാബിർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ് മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നീസ പ്രമേയ പ്രഭാഷണവും നടത്തി.

അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, തടഞ്ഞുവെച്ച ക്ഷാമബത്ത അനുവദിക്കുക, സർവീസിൽ ഇരിക്കുന്ന മുഴുവൻ അധ്യാപകരെയും കെ.ടെറ്റിൽ നിന്ന് ഒഴിവാക്കുക, ഹെഡ്മാസ്റ്റർമാരെ ഉച്ച ഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പാഠ്യ പദ്ധതി ചട്ടക്കൂടിലെ വികല നിർദ്ദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ധർണ്ണയിൽ ഉന്നയിച്ചത്.

ജില്ലാ സെക്രട്ടറി നിസാം കാരശ്ശേരി, പി.ജി മുഹമ്മദ്,
കെ അബ്ദുൽ അസീസ്, വി.എ റഷീദ്, ടി.പി അബൂബക്കർ, യു നസീബ്, എം.സി ഹാരിസ്, നസ്റുള്ള, ഫസീല കെ, ഖദീജ നസിയ, ഉപജില്ല സെക്രട്ടറി കെ.കെ അബ്ദുൽ ഗഫൂർ, കെ.വി നവാസ് തുടങ്ങിയവർ സംസാരിച്ചു.‌ എം.പി ഷമീർ അഹമ്മദ്, കെ.പി അൻവർ സാലിഹ്, മിൻസർ, ഫർഹാൻ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button