Puthuppady
ഭക്ഷ്യ കിറ്റും ചികിത്സ സഹായവും വിതരണം ചെയ്തു

അടിവാരം: അൽ-നൂർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഘ്യത്തിൽ അടിവാരം, കൈതപ്പൊയിൽ, വയനാട് പ്രദേശങ്ങളിലെ നൂറോളം നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റും ചികിത്സ സഹായവും വിതരണം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ പി.ടി അബൂബക്കർ സിദ്ധീഖ്, കൺവീനർ ഷംസുദ്ധീൻ വയനാട്, വി.എം ഉമ്മർ മാസ്റ്റർ, നാസർ എസ്റ്റേറ്റ്മുക്ക്, കെ.എം അബ്ദുറഹ്മാൻ കുഞ്ഞി, വി.കെ ഹുസൈൻകുട്ടി, കെ.സി ഹംസ, സി.കെ കാസിം, ബദറു കൈതപ്പൊയിൽ, അബൂബക്കർ ചിപ്പിലിത്തോട്, കെ.എം സിദ്ധീഖ് കളപ്പുറം, യൂസുഫ് മുസ്ലിയാർ പടിഞ്ഞാറത്തറ തുടങ്ങിയവർ സംബന്ധിച്ചു.







