Puthuppady

അടിവാരത്ത് തടഞ്ഞിട്ട ട്രെയിലറുകൾ വ്യാഴാഴ്ച ചുരം കയറും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അടിവാരം: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കയിൽ മൂന്നുമാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ടിരിക്കുന്ന ട്രെയിലറുകൾ കടത്തിവിടാൻ ജില്ലാ ഭരണകൂടം അനുമതി നൽകി.

ട്രെയിലറിലെ ചരക്കുനീക്കത്തിന്റെ കരാറുകാരായ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഡിസംബർ 22 വ്യാഴാഴ്ച രാത്രി 11 മണിയോടെ ചുരം കയറിത്തുടങ്ങും.

വയനാട് ചുരത്തിൽ ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം നിർത്തിവെച്ചുകൊണ്ടാണ് ട്രെയിലറുകൾ കടത്തിവിടുക.

Related Articles

Leave a Reply

Back to top button