Kodanchery

വേളംകോട് സെന്റ് ജോർജ്ജ് സ്‌കൂൾ എൻ.എസ്.എസ് ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ‘വെളിച്ചം 2022’ സ്വാഗത സംഘം രൂപീകരിച്ചു. ഡിസംബർ 26ന് ക്യാമ്പ് ആരംഭിക്കും. കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ വേളംകോട് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് പ്രതിനിധി സി.സുധർമ അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ക്യാമ്പ് പദ്ധതികളെക്കുറിച്ചുള്ള അവതരണം നടത്തി. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് മുൻ പ്രോഗ്രാം ഓഫീസർ ജിൻസ് ജോസ് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു, മുൻ പ്രോഗ്രാം ഓഫീസർ റാണി ആൻ ജോൺസൺ, കണ്ണോത്ത് സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ജയ്സൺ ലൂക്കോസ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ, സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി.മെൽവിൻ, പുതുപ്പാടി എഫ്.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സേവിയർ, നല്ലപാഠം കോർഡിനേറ്റർ റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button