Mukkam

പരിസ്ഥിതിലോല പ്രദേശപരിധി വിഷയത്തിൽ ജനങ്ങളുടെ ആശങ്കകളും ഭീതികളും ദൂരീകരിക്കണം: രാഹുൽ ഗാന്ധി എം.പി

മുക്കം: കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ തയ്യാറാക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേരള മുഖ്യമന്ത്രിക്ക് പിണറായി വിജയന് കത്തയച്ചു.

കേരള സർക്കാർ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും പ്രാദേശിക ജനവിഭാഗങ്ങളുടെ എല്ലാ ആശങ്കകളും പരിഗണിക്കാനും വിധിയെക്കുറിച്ച് ഒരു പൊതു വിശദീകരണം നൽകാനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button