Thiruvambady

സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ക്രിസ്മസ്സ് ആഘോഷങ്ങൾക്ക് രുചിപകർന്ന് ഭീമൻ കേക്ക്

തിരുവമ്പാടി: പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് രുചിപകർന്ന് ഭീമൻ കേക്ക്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷവേളയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന കേക്ക് 40 ചതുരശ്ര അടി വിസ്തീർണമുള്ളതും അമ്പത് കിലോ ഭാരമുള്ളതുമാണ്.

സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ ലിസ ഹോസ്പിറ്റൽ എം.ഡി ഡോ.പി.എം മത്തായി ഭീമൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി.മാനേജർ ഫാ.അമൽ പുരയിടത്തിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസി അബ്രാഹം, ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് സബിത, സീനിയർ അസിസ്റ്റന്റ് തങ്കമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button