Kodiyathur
എസ്.കെ.എസ്.ബി.വി ഇരുപത്തൊമ്പതാം സ്ഥാപക ദിനാചാരണം നടത്തി

കൊടിയത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയായ എസ്.കെ.എസ്.ബി.വിയുടെ ഇരുപത്തൊമ്പതാം സ്ഥാപക ദിനാചരണം നൂറുൽ ഇസ്‌ലാം മദ്രസയിൽ നടത്തി. മദ്രസ അദ്ധ്യാപകൻ ബീരാൻ മുസ്‌ലിയാർ പതാക ഉയർത്തി.
മദ്രസ എസ്.കെ.എസ്.ബി.വി പ്രസിഡന്റ് റിയാൻ അൻസാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബീരാൻ മുസ്‌ലിയാർ പ്രാർത്ഥനയും മദ്രസ സ്വദർ ആബിദ് നദ് വി ഉദ്ഘാടനവും ഹംദാൻ മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നടത്തി. അദീബ് ദാരിമി, ആഷിഖ് ബാഖവി, ഹുദാൻ, സജ്ജാദ് തുടങ്ങിയവർ സംസാരിച്ചു.






