Mukkam
കാരശ്ശേരിയിൽ തെരുവുനായ ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്

മുക്കം: കാരശ്ശേരിയിൽ തെരുവുനായയുടെ ആക്രമത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫാ ഷെറിൻ(8), മുഹമ്മദ് കുട്ടിയുടെ മകൻ അഹമ്മദ് ഷാൻ(12) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു ഇരുവരും. ഗുരുതര പരിക്കേറ്റ ഷിഫാ ഷെറിനെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ നിന്നും പ്രാഥമിക ചികിത്സനൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.







