Kodanchery

സ്നേഹത്തിൻറെ നല്ല പാഠവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ

നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്‌കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗവിഭാഗത്തിൽപ്പെട്ട കുട്ടികളോടൊപ്പം സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.അൽഫോൻസ ക്രിസ്തുമസ് സന്ദേശം നൽകി.

ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഭവനങ്ങളിൽ നേരിട്ടെത്തി ക്രിസ്തുമസ് സമ്മാനം കൈമാറി. നല്ലപാഠം ക്ലബ്ബിന്റെ ‘ഏഴിനൊപ്പം ഏഴ് കൈത്തൊഴിൽ’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾക്ക് സമ്മാനങ്ങൾ ഒരുക്കിയത്. അധ്യാപകരായ ജോയ് ജോർജ്, ഡയസ് ജോസ്, ഷബീർ, സി.സ്നേഹ, ജിറ്റോ, ജിസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button